#accidentcase | മലപ്പുറത്ത് യുവാവിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയി; കാറിനെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്, പരിക്കേറ്റയാൾ രണ്ട് മാസമായി കിടപ്പിൽ

#accidentcase | മലപ്പുറത്ത് യുവാവിനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയി; കാറിനെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്, പരിക്കേറ്റയാൾ രണ്ട് മാസമായി കിടപ്പിൽ
Dec 9, 2024 10:44 AM | By VIPIN P V

മലപ്പുറം: ( www.truevisionnews.com) മലപ്പുറത്ത് യുവാവിനെ ഇടിച്ചിട്ട കാർ നിർത്താതെ പോയി 2 മാസം തികയുമ്പോൾ കാറിനെ കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്.

ഇടിച്ചിട്ട് നിർത്താതെ പോകുന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. വെള്ള സ്വിഫ്റ്റ് കാറാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ ഈ കാർ തന്നെയാണോ എന്ന് പൊലീസ് ഉറപ്പ് വരുത്തി വരികയാണ്.

അതേസമയം, അപകടത്തിൽ പരിക്കേറ്റ കൂട്ടിലങ്ങാടി സ്വദേശി സുനീർ രണ്ടുമാസമായി കിടപ്പിലാണ്.

ഒക്ടോബർ 18ന് പുലർച്ചെ മഞ്ചേരി - പള്ളിപ്പുറം റോഡിലാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരനായ യുവാവിനെ കാറിടിക്കുകയായിരുന്നു.

എന്നാൽ അപകട ശേഷം കാറിൽ നിന്നൊരാൾ പുറത്തിറങ്ങി വന്ന് എന്താണ് പറ്റിയതെന്നെല്ലാം അന്വേഷിച്ചു. കാർ സൈഡാക്കി വരാമെന്ന് പറഞ്ഞ് ഇയാൾ ഓടിച്ചുപോവുകയായിരുന്നുവെന്ന് സുനീർ പറയുന്നു.

ആ സമയത്ത് കാറിൻ്റെ നമ്പർ നോക്കാനും അന്വേഷിക്കാനും സുനീറിന് കഴിഞ്ഞില്ല. വെള്ള സ്വിഫ്റ്റ് കാറാണ് ഇടിച്ചതെന്ന് വ്യക്തമാവുമ്പോഴും കാറിന്റെ നമ്പർ വ്യക്തമായിട്ടില്ല.

സംഭവത്തിൽ പൊലീസ് വിശദമായി അന്വേഷണം നടത്തുകയാണ്. രണ്ടുമാസമായിട്ടും പൊലീസിന് കാറോ ഉടമയേയോ കണ്ടെത്താനായിരുന്നില്ല.

സുനീറിന് ജനനേന്ദ്രിയത്തിനും കാലിനും പരിക്കേറ്റിട്ടുണ്ട്. കാലിൻ്റെ എല്ല് പൊട്ടി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാൾ വീട്ടിലെത്തിയെങ്കിലും പരിക്കുകളിൽ നിന്നും മുക്തമായിട്ടില്ല.

കൂലിപ്പണിക്കാരനായ സുനീർ കൂട്ടുകാരുടേയും നാട്ടുകാരുടേയും സഹയാത്താലാണ് ചികിത്സ നടത്തിയത്. ഇനിയും ചികിത്സ വേണം. വാഹനം കണ്ടെത്താത്തത് കൊണ്ട് ഇൻഷുറൻസ് തുക ലഭ്യമായിട്ടുമില്ല.

പൊലീസ് എല്ലാ വാഹനങ്ങളും പരിശോധിച്ചുവരികയാണ്. തൊട്ടടുത്ത ജം​ഗ്ഷനിലെ ഉൾപ്പെടെ സിസിടിവികൾ പരിശോധിച്ചു വരികയാണ് പൊലീസ്.

#hit #young #man #Malappuram #stop #police #received #tip #car #injured #man #bed #two #months

Next TV

Related Stories
#accident |  കോഴിക്കോട്  നരിക്കുനിയിൽ നിയന്ത്രണം വിട്ട വാന്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്

Dec 27, 2024 07:44 AM

#accident | കോഴിക്കോട് നരിക്കുനിയിൽ നിയന്ത്രണം വിട്ട വാന്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്

വാന്‍ നിയന്ത്രണംവിട്ട് ഹോട്ടലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല....

Read More >>
#stabbed | മലപ്പുറത്ത് എസ് ഡി പി ഐ പ്രവർത്തകന് വെട്ടേറ്റു

Dec 27, 2024 07:34 AM

#stabbed | മലപ്പുറത്ത് എസ് ഡി പി ഐ പ്രവർത്തകന് വെട്ടേറ്റു

കാലിനും തലയ്ക്കും കൈക്കും സാരമായ പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

Read More >>
#CPM | സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന്

Dec 27, 2024 07:18 AM

#CPM | സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന്

ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് വിമർശനങ്ങളുന്നയിച്ച് സാഹചര്യം വഷളാക്കണ്ടെന്നാണ് സിപിഎമ്മിന്റെ നിലവിലെ...

Read More >>
#ManmohanSingh | 'അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം' - കെ സുധാകരൻ

Dec 27, 2024 07:03 AM

#ManmohanSingh | 'അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം' - കെ സുധാകരൻ

അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണെന്ന് കെ സുധാകരൻ...

Read More >>
#murdercase | യുവാവ് വെട്ടേറ്റ് മരിച്ച സംഭവം,  ഭാര്യാ പിതാവും മകനും അറസ്റ്റിലായി

Dec 27, 2024 06:20 AM

#murdercase | യുവാവ് വെട്ടേറ്റ് മരിച്ച സംഭവം, ഭാര്യാ പിതാവും മകനും അറസ്റ്റിലായി

പ്രതികളെ ചോദ്യം ചെയ്തു വരുന്നതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം...

Read More >>
Top Stories